തളിക്കുളം ഹൈസ്കൂൾ സ്ഥാപിക്കുന്ന സമയത്തു അപൂർവം ഹൈസ്കൂളുകളെ ചേറ്റുവ മണപ്പുറത്തു ഉണ്ടായിരുന്നുള്ളു. ക്രിസ്ത്യൻ പള്ളികളുടെ കീഴിൽ നടത്തിയിരുന്നതും നാട്ടുകാരിൽ നിന്നും പണം പിരിച്ചു നടത്തുന്ന സ്വകാര്യ മാനേജ്‌മന്റ് സ്കൂളുകളും, മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലുള്ള വിദ്യാലങ്ങളുമാണ്.
മലബാർ ഡിസ്ട്രിക്ട് ബോർഡ് ഹൈ സ്കൂൾ സ്ഥാപിക്കണമെങ്കിൽ സ്ഥലം സൗജന്യമായീ ഏല്പിച്ചു കൊണ്ടുക്കണമെന്നായിരുന്നു വ്യവസ്ഥ.
അന്ന് ബോർഡിൻറെ പ്രെസിഡന്റായിരുന്നത് PT ഭാസ്കര പണിക്കർ ആയിരുന്നു. അദ്ദ്യേഹം ദീർഘ കാലം പെരിഞ്ഞനം സ്കൂൾ അദ്ധ്യാപകനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചരണാർത്ഥം, മണപ്പുറം മുഴുവനും കൂടെ കൂടെ സഞ്ചരിക്കുമായിരുന്നു. VK കുമാരൻ മാസ്റ്റർ അന്ന് ബോർഡ് മെമ്പർ ആയിരുന്നു. മാസ്റ്റർ ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് പറ്റി പണിക്കാരുമായീ സംസാരിച്ചു. പണിക്കർ ആവശ്യമായ ഉപദേശങ്ങൾ നൽകി. കുമാരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ വിപുലമായ കമ്മിറ്റി രൂപികരിച്ചു. പ്രവർത്തനം തുടങ്ങി. കമ്മിറ്റിയുടെ ശ്രമഫലമായീ ഹൈസ്കൂളിന് ആവശ്യമായ സ്ഥലവും കളി സ്ഥലവും സൗജന്യമായീ ശ്രീ. കരുവത്തു വേലപ്പനിൽ നിന്നും ലഭിച്ചു. അത് ഡിസ്ട്രിക്ട് ബോർഡിന് കൈ മാറി. അങ്ങിനെയാണ് ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ ഹൈസ്കൂൾ സ്ഥാപിതമായതു.
കേരളം സംസ്ഥാനം രൂപീകരണത്തോടെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലുള്ള സ്ഥാപനങ്ങൾ കേരള സർക്കാരിന്റെ കീഴിലായീ. തളികുളത്തെ ഹൈസ്കൂൾ ഗവണ്മെന്റ് ഹൈസ്കൂൾ ആയീ.